Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welding Worker

പ​ത്ത​നം​തി​ട്ട​യി​ൽ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യെ പാ​മ്പ് ക​ടി​ച്ചു

പ​ത്ത​നം​തി​ട്ട: മ​ല്ല​പ്പ​ള്ളി​യി​ൽ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്ക് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. മു​ര​ണി സ്വ​ദേ​ശി ര​തീ​ഷി​നാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. അ​ണ​ലി​യാ​ണ് ര​തീ​ഷി​നെ ക​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷ് ജോ​ലി​ക്ക് ശേ​ഷം ഉ​പ​ക​ര​ണം വീ​ടി​നു​ള്ളി​ലേ​ക്ക് വ​യ്ക്കു​ന്ന​തി​നി​ടെ പാ​മ്പ് കൈ​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ കു​ട​ഞ്ഞെ​റി​ഞ്ഞ ര​തീ​ഷി​നെ ഉ​ട​ൻ​ത​ന്നെ ആം​ബു​ല​ൻ​സി​ൽ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി.

ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആം​ബു​ല​ൻ​സി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​തീ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up